തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോൽസവത്തിന് ഇന്നു കൊടിയേറ്റം. വൈകിട്ട് അഞ്ചുമണിക്ക് പുത്തരിക്കണ്ടം മൈതാനവേദിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കലോൽസവം ഉദ്ഘാടനം ചെയ്യും. മൽസരങ്ങളുടെ ഉദ്ഘാടനം സ്പീക്കർ എൻ. ശക്തൻ നിർവഹിക്കും.

ഹയർസെക്കൻഡറി, ഹൈസ്കൂൾ, സംസ്കൃതം, അറബിക് വിഭാഗങ്ങളിലായി 232 ഇനങ്ങൾ. പതിനായിരത്തിലേറെ മൽസരാർഥികൾ. കലോൽസവ ഘോഷയാത്ര ഇന്നു 2.30ന് പാളയത്തു തുടങ്ങും. 6000 കുട്ടികൾ പങ്കെടുക്കും. മൽസരഫലങ്ങൾ www.schoolkalolsavam.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കലോൽസവ വിവരങ്ങൾ തൽസമയം ലഭിക്കാൻ മൊബൈൽ ആപ് sammohanam. കലോൽസവത്തിന് മോഹൻലാൽ, നിവിൻ പോളി, സുരാജ് വെഞ്ഞാറമ്മൂട് ഉൾപ്പെടെയുള്ള താരനിര.