രാജ്യത്ത്‌ പ്രകടമാകുന്ന വിവാദ സംഭവങ്ങളില്‍ പ്രതികരണവുമായി പൃഥ്വിരാജ്‌ രംഗത്ത്‌. കലാകാരന്മാരോട്‌ രാജ്യം വിടാന്‍ പറയുന്നത്‌ മണ്ടത്തരമാണെന്ന്‌ പൃഥ്വിരാജ്‌ പറഞ്ഞു. അല്‍പ്പമെങ്കിലും സംസ്‌കാരമുള്ളവര്‍ക്ക്‌ കലാകാരന്മാര്‍ക്ക്‌ എതിരായ ഇത്തരം പരാമര്‍ളങ്ങളോട്‌ ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത്‌ അസഹിഷ്‌ണുതയെന്ന്‌ പ്രതികരിച്ചതിന്‌ ഷാരൂഖ്‌ ഖാന്‍ ബി.ജെ.പി നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക്‌ ഇരയായ സംഭവത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നതിന്‌ ഇടയിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. എന്ന്‌ നിന്റെ മൊയ്‌തീന്‌ ശേഷം തനിക്ക്‌ ലഭിക്കുന്ന മികച്ച കഥാപാത്രമാണ്‌ ആടു ജീവിതത്തിലെ നജീബ്‌. പ്ര?ജക്‌ടുമായി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബ്ലെസി സമീപിച്ചപ്പോള്‍തന്നെ നജീബ്‌ തന്റെ മനസിനെ കീഴ്‌പ്പെടുത്തിയെന്നും പൃഥ്വിരാജ്‌ പറഞ്ഞു.