തിരുവനന്തപുരം:വിവിധ കേസുകളിലായി 100 കോടി രൂപയോളം പിഴയായി മോട്ടോര്വാഹന വകുപ്പിന് ലഭിക്കാനുണ്ട്. കഴിഞ്ഞ സാമ്പത്തികവര്ഷം 93 കോടി രൂപയാണ് പിഴയിനത്തില് ലഭിച്ചത്……. ഗതാഗതനിയമലംഘനത്തിനുള്ള പിഴ അടയ്ക്കാത്തവര്ക്ക് സേവനങ്ങള് വിലക്കി മോട്ടോര്വാഹന ചട്ടം ഭേദഗതിചെയ്തു. പിഴ കുടിശ്ശിക തീര്ത്താല് മാത്രമേ മോട്ടോര്വാഹന വകുപ്പിന്റെ ഓഫീസുകളില് വിവിധ സേവനങ്ങള്ക്കുള്ള അപേക്ഷ സ്വീകരിക്കുകയുള്ളൂ. റോഡ് നികുതി അടയ്ക്കുന്നതിന് ഭേദഗതി തടസ്സമല്ല. വാഹനങ്ങളുടെ ഉടമ സ്ഥാവകാശ കൈമാറ്റം, പെര്മിറ്റ് പുതുക്കല്, ഫിറ്റ്നസ് പരിശോധന, റീ രജിസ്ട്രേഷന് തുടങ്ങിയ അപേക്ഷകള് സമര്പ്പിക്കുന്നതിനൊപ്പം നികുതികുടിശ്ശികയോ പിഴബാധ്യതയോ ഇല്ലെന്നുള്ള സര്ട്ടിഫിക്കറ്റും നല്കണം. വാഹനം രജിസ്റ്റര് ചെയ്തിട്ടുള്ള ഓഫീസ് മേധാവിയില്നിന്നാണ് സര്ട്ടിഫിക്കറ്റ് വാങ്ങേണ്ടത്……. വിവിധ കേസുകളിലായി 100 കോടി രൂപയോളം പിഴയായി മോട്ടോര്വാഹന വകുപ്പിന് ലഭിക്കാനുണ്ട്. കഴിഞ്ഞ സാമ്പത്തികവര്ഷം 93 കോടി രൂപയാണ് പിഴയിനത്തില് ലഭിച്ചത്. എന്നാ……
ല്, പകുതിയോളം പേര് പിഴയൊടുക്കാന് തയ്യാറാകുന്നില്ലെന്ന് കണ്ടതിനെ തുടര്ന്നാണ് നിയമം കര്ശനമാക്കിയത്. വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര് തയ്യാറാക്കുന്ന ചെക്ക് റിപ്പോര്ട്ടുകള് പലരും അവഗണിച്ചിരുന്നു. നിരീക്ഷണ കാമറകളിലും നിരവധി ഗതാഗതനിയമലംഘനങ്ങള് പതിയുന്നുണ്ട്. ഇവര്ക്ക് നോട്ടീസ് അയയ്ക്കാറുണ്ടെങ്കിലും പകുതിയില് താഴെ മാത്രമാണ് പിഴ അടയ്ക്കുന്നത്…….

അമിതവേഗം, ഓവര്ലോഡ് തുടങ്ങിയ കുറ്റങ്ങള്ക്കുള്ള പിഴ നോട്ടീസുകള് ചില മേഖലകളില് ടിപ്പര്-സ്വകാര്യബസുകാര് സംഘടിതമായി അവഗണിച്ചു. വന് തുക പിഴയടയ്ക്കേണ്ട വാഹനങ്ങള്പോലും തടസ്സമില്ലാതെ പെര്മിറ്റും ഫിറ്റന്സും പുതിക്കി വീണ്ടും നിരത്തിലെത്തി. ഉടമസ്ഥാവകാശം കൈമാറുന്നതിനും ബുദ്ധിമുട്ടുണ്ടായില്ല… പിഴ കുടിശ്ശികയുള്ളവര്ക്ക് വിലക്കേര്പ്പെടുത്തിക്കൊണ്ട് മുമ്പ് ട്രാന്സ്പോര്ട്ട് കമ്മിഷണര് ഉത്തരവിറക്കിയെങ്കിലും നടപടിക്ക് നിയമപരിരക്ഷ ലഭിച്ചില്ല…. ഇത് മുതലെടുത്ത് ചില സ്വകാര്യബസുകാരും ടിപ്പര്ലോറികളും തുടര്ച്ചയായി നിയമം ലംഘിച്ചിരുന്നു. അമിതഭാരവും മത്സരയോട്ടവും നിയന്ത്രിക്കാനുള്ള ശ്രമങ്ങള് ഫലവത്തായതുമില്ല. പിഴയൊടുക്കാത്തവര്ക്ക് വിലക്കേര്പ്പെടുത്തുന്നതോടെ ഇതിന് പരിഹാരം കാണാന് കഴിയും…….