പരവൂര്‍ വെടിക്കെട്ട് അപകടം: കലക്ടറെയും പോലീസിനെയും വെള്ളപൂശി; എല്ലാ കുറ്റവും ക്ഷേത്രഭരണസമിതിക്ക്

പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ കലക്ടറെയും പോലീസിനെയും വെള്ളപൂശി ക്ഷേത്രഭാരവാഹികളുടെ മേല്‍ എല്ലാ കുറ്റവും ചുമത്തിയുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേല്കൊഷണ റിപ്പോര്‍ട്ട് അന്തിമഘട്ടത്തില്‍. കലക്ടര്‍ അനുമതി നിഷേധിച്ചപ്പോള്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടു. എ.ഡി.എം വാക്കാല്‍ അനുമതി നല്കിയെന്നു വാദിച്ച് ക്ഷേത്രം ഭാരവാഹികള്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു.
വെടിക്കെട്ടിനിടെ രണ്ടുപേര്‍ക്ക് അപകടം ഉണ്ടായതിനെ തുടര്‍ന്നു വെടിക്കെട്ടു നിര്‍ത്താനുള്ള പോലീസിന്റെ ആവശ്യം ക്ഷേത്രം ഭാരവാഹികള്‍ തള്ളി. മൂന്നുമണിയായതോടെ വെടിക്കോപ്പുകള്‍ വേഗം കത്തിച്ചു തീര്‍ക്കാന്‍ ഭരണഭരണസമിതി അംഗങ്ങള്‍ വെടിക്കെട്ടു തൊഴിലാളികള്‍ക്കു നല്കിയ നിര്‍ദേശം 107 പേരുടെ മരണത്തിനു വഴിവച്ചു. ഭരണസംവിധാനങ്ങളെ പ്രതിക്കൂട്ടിലാക്കാതെ ഏല്ലാ കുറ്റവും ക്ഷേത്രം ഭരണസമിതി അംഗങ്ങളില്‍ മാത്രമായൊതുക്കാനാണ് അന്വേഷസംഘം ശ്രമിക്കുന്നത്.
വെടിക്കെട്ട് അപകടത്തില്‍ ജില്ലാ ഭരണകൂടത്തിനു വീഴ്ചയുണ്ടായിട്ടില്ലെന്നും എല്ലാ കുറ്റവും പോലീസിന്റേതാണെന്നും കലക്ടര്‍ എ. ഷൈനാമോളുടെ ആരോപണം ക്രൈംബ്രാഞ്ച് സംഘം ഇനി അന്വേഷിക്കില്ല. ഒത്തുതീര്‍പ്പ് ഫോര്‍മുലയെന്ന വിധത്തില്‍ കലക്ടര്‍ക്കും പോലീസിനും എ.ഡി.എമ്മിനും സംഭവത്തില്‍ വീഴ്ചയുണ്ടായില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് തയാറാക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങള്‍ വെടിക്കെട്ടു നടത്താന്‍ സമ്മര്‍ദം ചെലുത്തിയില്ലന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടെ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് നിര്‍ത്തിവയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നതായി ക്ഷേത്രത്തിലെ മൈക്ക് അനൗണ്‍സറായ ടി.എസ്. ലൗലി ക്രൈംബ്രാഞ്ചിന് മൊഴി നല്കി.
വെടിക്കെട്ടു നിര്‍ത്തിവയ്ക്കാന്‍ ഏഴുപ്രാവശ്യം ആവശ്യപ്പെട്ടിരുന്നതായി പോലീസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. അപകടം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുന്‍പു വെടിക്കെട്ടിനിടെ തീ വീണു രണ്ടുപേര്‍ക്കു പൊള്ളലേറ്റിരുന്നു. ഇതോടെ പോലീസ് ഇടപെടുകയും വെടിക്കെട്ട് നിര്‍ത്തിവയ്ക്കാന്‍ ക്ഷേത്രം ഭാരവാഹികളോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വെടിക്കെട്ടു നിര്‍ത്താന്‍ ക്ഷേത്ര ഭാരവാഹികള്‍ തയാറാവാത്തതോടെ രണ്ടു പ്രാവശ്യം പോലീസ് ക്ഷേത്രത്തിലെ മൈക്ക് അൗണ്സറായ ലൗലിയോട് വെടിക്കെട്ട് അവസാനിപ്പിക്കാന്‍ മൈക്കിലൂടെ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പരവൂര്‍ എസ്.ഐ ജസ്റ്റിന് ജോണ്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു.
ഈ മൊഴി ശരിവയ്ക്കുന്നതാണ് ഇന്നലെ ലൗലി പ്രതികരണവും. ദുരന്തമുണ്ടായ പത്തിനു പുലര്‍ച്ചെ 3.11ന് മുമ്പു നാലുതവണ പൊട്ടിത്തെറിയുണ്ടായെന്നും തുടര്‍ന്നു പരവൂര്‍ സി.ഐ തന്നെ മൊബൈലില്‍ വിളിച്ചു വെടിക്കെട്ടു നിര്‍ത്തിവയ്ക്കാന്‍ അനൗണ്‍സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും ലൗലി പറയുന്നു. വെടിക്കെട്ടു നിര്‍ത്തിവയ്ക്കാന്‍ ഉത്സവസ്ഥലത്തുണ്ടായിരുന്ന സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ലൗലിയെ നാലു പ്രാവശ്യം വിളിച്ചിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വെടിക്കെട്ട് അപകടം നടക്കുന്നതിന് അഞ്ച് മിനിട്ടുമുമ്പ് പരവൂര്‍ സി.ഐ.എസ്. ചന്ദ്രകുമാറും ലൗലിയെ വിളിച്ചു വെടിക്കെട്ടു നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.
എസ്.ഐ ജസ്റ്റിന്റെ ഫോണിലാണ് സി.ഐ ലൗലിയുമായി സംസാരിച്ചത്. ഈ ഫോണ്‍ വിളിയുടെയെല്ലാം വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. ദുരന്തം നടന്ന ദിവസം പുലര്‍ച്ചെ മൂന്നിനു വെടിക്കോപ്പുകള്‍ വേഗം കത്തിച്ചു തീര്‍ക്കാനുള്ള നിര്‍ദേശം ക്ഷേത്ര ഭരണഭരണസമിതി അംഗങ്ങള്‍ വെടിക്കെട്ടു തൊഴിലാളികള്‍ക്കു നല്‍കിയെന്നും തുടര്‍ന്ന് അമിട്ടുകളും ഗുണ്ടുകളും തൊഴിലാളികള്‍ വാരിക്കൂട്ടി പെട്ടെന്നു കമ്പത്തറയിലേക്ക് എത്തിച്ചപ്പോഴാണു അപകടമുണ്ടായതെന്നും ലൗലി ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയില്‍ പറയുന്നു.




