പാലക്കാട് ജുവലറിയിൽ നിന്ന് പട്ടാപ്പകൽ സ്ത്രീ കൾ ചേർന്ന് 54 പവൻ കവർന്നു

പാലക്കാട്: പാലക്കാട്ടെ ജ്വല്ലറിയില്‍നിന്ന് 54 പവന് സ്വര്‍ണമടങ്ങിയ പെട്ടി കവര്‍ന്നു. ഇന്നു രാവിലെ പത്തു മണിയോടെയാണു സംഭവം. ഉത്തരേന്ത്യക്കാരായ സ്ത്രീകളുടെ സംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണു സംശയം.
ജ്വല്ലറിയിലെ സിസിടിവിയില്‍നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.




