വേനലില്‍ കുളിരേകാന്‍ ഒരു സൂപ്പര്‍ പാനീയം

ചുട്ടുപൊള്ളുന്ന ചൂടാണ് എവിടെയും. നിര്‍ജ്ജലീകരണം കുട്ടികളെയാണ് ഏറെ വലയ്ക്കുന്നത്. കുട്ടികള്‍ക്ക് പെട്ടെന്ന് നിര്‍ജ്ജലീകരണം സംഭവിക്കാം. ഈ വേനലില്‍ കുട്ടികള്‍ക്കായി ഒരു പാനീയം തയ്യാറാക്കാം. കപ്പലണ്ടിയും തൈരും നേന്ത്രപ്പഴവും ഓട്ട്സുമൊക്കെ ചേര്‍ത്ത ഒരു ഉഗ്രന്‍ പാനീയം…
ചേരുവകള്‍
ഒരു കപ്പ് പാല്
ഒരു നേന്ത്രപ്പഴം
കാല്‍കപ്പ് കപ്പലണ്ടിയും വെണ്ണയും ചേര്‍ത്ത മിശ്രിതം
അരകപ്പ് തൈര്
കാല്‍കപ്പ് ഓട്ട്സ് പൊടി
രണ്ടു ടീസ്പൂണ്‍ പഞ്ചസാര
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചേര്‍ത്ത് മിക്സിയില്‍ ഇട്ടു ചെറുതായി അടിച്ചെടുക്കുക. ഇപ്പോള്‍ ഈ ഉഗ്രന്‍ പാനീയം കുടിക്കാന്‍ തയ്യാര്‍. ഒരു ഗ്ലാസില്‍ പകര്‍ന്നെടുക്കുക. ആവശ്യമെങ്കില്‍ ഏതെങ്കിലും പരിപ്പുകള്‍(അണ്ടിപ്പരിപ്പ്, ബദാംപരിപ്പ്) ഉപയോഗിച്ച് മനോഹരമാക്കാം. ഇനി കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുക്കാം. നിര്‍ജ്ജലീകരണം ഒഴിവാക്കാനും, വേനലില്‍ കുടിക്കാനും ഉത്തമമായ പാനീയമാണിത്




