കൊച്ചിയിലെ ഏറ്റവും വലിയ ഫാഷൻ വീക്കിന് ലുലു മാളിൽ അരങ്ങൊരുങ്ങുന്നു
കൊച്ചി: ഇന്ത്യൻ ടെറെയ്ൻ അവതരിപ്പിക്കുന്ന ലുലു ഫാഷൻ വീക് ഏപ്രിൽ 20 മുതൽ 24 വരെ ലുലു മാളിൽ നടക്കുന്നു.
ലുലു ഫാഷൻ സ്റ്റോർ നേതൃത്വം നൽകുന്ന ഫാഷൻ വീക്കിന്റെ നടത്തിപ്പ് ലുലു ഇവന്റ്സ് ആണ്. 15 ഫാഷൻ ഷോകൾ, ഫാഷൻ ഫോറം, ഫാഷൻ അവാർഡുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ലുലു ഫാഷൻ വീക്ക്.
ഇന്ത്യൻ ടെറെയ്ൻ അവതരിപ്പിക്കുന്ന ലുലു ഫാഷൻ വീക്കിൽ പ്രമുഖമായ ദേശീയ, അന്തർദേശീയ ബ്രാൻഡുകൾ അവരുടെ ഏറ്റവും പുതിയ സ്പ്രിംഗ്/സമ്മർ വസ്ത്രശേഖരങ്ങൾ പ്രദർശിപ്പിക്കും. വിൽസ് ലൈഫ്സ്റ്റൈൽ, സിൻ, ക്ലാസിക് പോളോ എന്നീ ബ്രാൻഡുകൾ പവേഡ് ബൈ ക്രോക്കോഡൈൽ, ഡെൽസി, മാർക് ലോയിർ എന്നിവ അസോസിയേറ്റ് പാർട്ണർമാരായും ഓംറ, ലെവിസ്, അർബൻ ടച്ച്, ജോൺ ലുയിസ്, ക്രൗസ് ജീൻസ്, സ്കള്ളേഴ്സ്, ഇൻഡിഗോ നേഷൻ എന്നിവർ ഷോ പാർട്ണർമാരാണ്. ഫാഷൻ ലോകത്തെ പ്രമുഖ സാന്നിദ്ധ്യമായ ദാലു ആണ് ഫോഷൻ ഷോകളുടെ കോറിയോഗ്രാഫർ. മോഡലുകളുടെ നിരയിൽ ദേശീയ അന്തർ ദേശീയ തലത്തിൽ ഉന്നതസ്ഥാനമുള്ള മോഡലുകളുണ്ട്. മിസ് ഇന്ത്യ ഫൈനലിസ്റ്റുകൾ, മിസ് ബാംഗ്ലൂർ, മിസ് ആന്ധ്രാപ്രദേശ് എന്നിവർക്കു പുറമേ അന്താരാഷ്ട്ര മുഖങ്ങളും ഫാഷൻ ഷോയിൽ ഉണ്ടാകും. 20 മുതൽ 24 വരെ എല്ലാ ദിവസവും വൈകീട്ട് 6.30ന് ഫാഷൻ ഷോ തുടങ്ങും
ലുലു ഫാഷൻ അവാർഡുകൾ കൊച്ചിയിൽ സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ ഫാഷൻ അവാർഡുകളായിരിക്കും. ലുലു മാളിൽ ഏപ്രിൽ 24 ന് രാത്രി 8.30ന് ലുലു ഫാഷൻ അവാർഡുകൾ വിതരണം ചെയ്യും. ഫാഷൻ വ്യവസായത്തിന് മികച്ച സംഭാവനകൾ നൽകിയ ബ്രാൻഡുകളെയും വ്യക്തികളെയും അംഗീകരിക്കുന്നതിനാണ് ഫാഷൻ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഇതിനായി ംംം.ളമവെശീിംലലസ.രീാ എന്ന വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. മോഡൽ ഓഫ് ദ ഇയർ (സൗത്ത്), ഫാഷൻ ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ, മോസ്റ്റ് പ്രിഫേഡ് മെൻസ് വെയർ, മോസ്റ്റ് പ്രിഫേഡ് വിമൻസ് വെയർ, ബെസ്റ്റ് എമർജിംഗ് ബ്രാൻഡ്, ബെസ്റ്റ് കിഡ്സ് വെയർ, ഫാഷൻ ഐക്കൺ ഓഫ് ദ ഇയർ സൗത്ത് തുടങ്ങിയ ഇനങ്ങളിൽ അവാർഡുകൾ നൽകുന്നു.
കൊച്ചി മാരിയട്ടിൽ ഏപ്രിൽ 24ന് വൈകീട്ട് 4ന് ആണ് ഫാഷൻ ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ ഫാഷൻ, റീട്ടെയിൽ വ്യവസായമേഖലയിൽ നിന്നുള്ള പ്രമുഖർ ഇന്ത്യൻ റീട്ടെയിൽ ഇൻഡസ്ട്രിയിലെ സമകാലിക പ്രവണതകൾ ചർച്ച ചെയ്യും. റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സി. ഇ. ഒ. കുമാർ രാജഗോപാൽ, ഇന്ത്യൻ ടെറെയ്ൻ സി. ഇ. ഓ. ചരത് നരസിംഹ, ഇമേജസ് ഫാഷൻ മാഗസിന്റെ എഡിറ്റർ രാജൻ വർമ്മ തുടങ്ങിയവരാണ് ഫാഷൻ ഫോറത്തിൽ പങ്കെടുക്കുന്ന പ്രമുഖരിൽ ചിലർ.




