പഞ്ചായത്ത് രാജ്: മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്ക്കാരം കേരളത്തിന്
പഞ്ചായത്ത് രാജ് സംവിധാനം ഫലപ്രദമായി നടപ്പാക്കിയ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം വീണ്ടും കേരളത്തിന്. തുടര്ച്ചയായി രണ്ടാം തവണയാണ് പുരസ്കാരം സംസ്ഥാന പഞ്ചായത്ത് വകുപ്പിനെ തേടിയെത്തുന്നത്.
ഗ്രാമസഭകളുടെ പുനരാവിഷ്കരണം, ജാഗ്രതാ സമിതികള്ക്ക് നിയമപിന്ബലം, പഞ്ചായത്തുകളുടെ ഐഎസ്ഒ അംഗീകാരം എന്നിങ്ങനെയുള്ള വിവിധ പദ്ധതികളാണ് കേരളത്തെ വീണ്ടും പുരസ്കാരത്തിന് അര്ഹമാക്കിയത്. തദ്ദേശഭരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ത്രിതല പഞ്ചായത്തുകളുടെ ഏകോപിത പ്രവര്ത്തനവുമാണ് കേരളത്തെ അവാര്ഡിന് അര്ഹമാക്കിയതെന്ന് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി എം കെ മുനീര് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില് കിട്ടിയ പുരസ്കാരം ജനങ്ങള്ക്ക് സമര്പ്പിക്കുന്നുവെന്നും എം കെ മുനീര് പറഞ്ഞു. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്ത്ഥിയാണ് എം കെ മുനീര്. അവാര്ഡിന്റെ സന്തോഷം പങ്കിടാന് കോഴിക്കോട് നോര്ത്ത് മണ്ഢലം സ്ഥാനാര്ഥി അഡ്വ. പി എം സുരേഷ് ബാബുവും യുഡിഎഫ് പ്രവര്ത്തകരും മുനീറിന്റെ വീട്ടിലെത്തി. ഈ മാസം 24ന് ജാഷെഡ്പൂരില് നടക്കുന്ന ചടങ്ങില് പ്രധാനമന്ത്രിയില് നിന്നും എം കെ മുനീര് പുരസ്കാരം ഏറ്റുവാങ്ങും.
0 0




