ആദ്യമായൊരു കാര് വാങ്ങാന് ഉദ്ദേശിക്കുന്നവരെയും യുവത്വത്തെയുമാണ് റെഡി ഗോ ലക്ഷ്യമിടുന്നത്. ക്വിഡിനോടും ആള്ട്ടോ 800 നോടുമാണ് റെഡി ഗോ നേരിട്ട് മത്സരിക്കുക. ഏകദേശം രണ്ടര ലക്ഷത്തിനും മൂന്നര ലക്ഷത്തിനുമിടയിലായിരിക്കും റെഡി ഗോയുടെ അടിസ്ഥാന, ഉയര്ന്ന വേരിയന്റുകള്ക്ക് പ്രതീക്ഷിക്കുന്ന വില. അങ്ങനെയെങ്കില് ക്വിഡിനേക്കാള് പതിനായിരം രൂപയെങ്കിലും കുറവായിരിക്കും റെഡി ഗോയ്ക്ക്. കോംപാക്റ്റ് ക്രോസ് ഓവറിന്റേയും അര്ബന് ഹാച്ച് ബാക്കിന്റേയും സമന്വയമാണ് റെഡി ഗോ. താരതമ്യേന വിശാലമായ ഇരിപ്പിട സൗകര്യം, ഉയര്ന്ന സീറ്റ് പൊസിഷന്, ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറന്സ്, ഇന്ധനക്ഷമത എന്നിവയെല്ലാം ഇതില് ഒത്തുചേരുന്നു. ഏറ്റവും വേറിട്ടു നില്ക്കുന്നത് കാറിന്റെ രൂപകല്പ്പനയാണ്. വിശാലമായ ഉള്ഭാഗം അഞ്ച് പേര്ക്ക് സുഖമായി യാത്ര ചെയ്യാനുള്ള സൌകര്യം വാഗ്ദാനം ചെയ്യുന്നു. 2430 എംഎം എന്ന ഗ്രൌണ്ട് ക്ലിയറന്സ് ഇന്ത്യന് റോഡുകളുടെ അവസ്ഥ കണ്ടറിഞ്ഞു നല്കിയിരിക്കുന്നതാണ്. 800 സിസി 3 സിലിണ്ടര് പെട്രോള് എന്ജിനാണ് റെഡി ഗോയുടെ കരുത്ത്. 53.2 ബിഎച്ച്പി ശക്തിയും 72 എന്എം ടോര്ക്കും ഇത് ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയറാണിതിലുള്ളത്.