ബിജെപി സ്ഥാനാര്‍ഥിയാകാനില്ലെന്ന് സിജെ ജാനു; കുമ്മനത്തിന്റെ ക്ഷണം തള്ളി

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി കെ ജാനുവിനെ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം പാളി. ജനകീയ സമരങ്ങളിലൂടെ ശ്രദ്ധപിടിച്ചുപറ്റിയവരെ മത്സരിപ്പിക്കുന്നതിന്റെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സി കെ ജാനുവിനെ മത്സരിക്കാനായി ക്ഷണിച്ചിരുന്നു. എന്നാല്‍, ബിജെപിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താത്പര്യമില്ലെന്ന് സികെ ജാനു അറിയിച്ചു. ഒരു മുന്നണിയുടേയും ഭാഗമാകേണ്ടെന്നാണ് ആദിവാസി ഗോത്രമഹാസഭയുടെ നിലപാട്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലെന്നും ജാനു വ്യക്തമാക്കി.




