സൂതപുത്രന്‍ കര്‍ണനെ ചൊല്ലി മലയാള സിനിമയും ഒരു യുദ്ധത്തിന്റെ വക്കില്‍. കര്‍ണനെ കുറിച്ച് ഒന്നല്ല, രണ്ട് സിനിമകളാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. പൃഥ്വിരാജിന്റെ കര്‍ണന്‍ ഔദ്യോഗികമായ പ്രഖ്യാപിക്കപ്പെട്ടു. പൃഥ്വിയുടെ കര്‍ണനോട് അമ്പ് തൊടുക്കാന്‍ ഒരുങ്ങുന്നത് സാക്ഷാല്‍ മമ്മൂട്ടിയാണ്. എന്നു നിന്റെ മൊയ്തീന്‍ വന്‍ ഹിറ്റാക്കിയ ആര്‍.എസ്. വിമലാണ് പൃഥ്വിയുടെ കര്‍ണന്‍ ഒരുക്കുന്നതെങ്കില്‍ മമ്മൂട്ടിയെ കവചകുണ്ഠലങ്ങള്‍ അണിയിച്ച് വെള്ളിത്തിരയിലെത്തിക്കാന്‍ ഒരുങ്ങുന്നത് പി.ശ്രീകുമാറാണ്. എന്നാല്‍, കര്‍ണന്‍ എന്ന ടൈറ്റില്‍ വിമല്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതിനാല്‍ ശ്രീകുമാറിന് മറ്റൊരു ടൈറ്റില്‍ തേടേണ്ടിവരും.

ശ്രീകുമാറിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണെങ്കില്‍ വടക്കന്‍ വീരഗാഥയിലെ ചന്തുവിനും പഴശ്ശിരാജയ്ക്കും അംബേദ്ക്കര്‍ക്കും 1921ലെ ഖാദറിനും ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന ഇതിഹാസ/ചരിത്ര കഥാപാത്രമാവും മമ്മൂട്ടി.