കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം

വിശ്വാസത്തില്‍ അധിഷ്ഠിതമായിട്ടുള്ളതായിരിക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍.കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാടാകണമെന്നില്ല ഈ സര്‍ക്കാരിന്റേത്. ഈ സര്‍ക്കാര്‍ ക്ഷേത്രവിശ്വാസികളുടെ താല്‍പര്യങ്ങള്‍ മാനിക്കും. അതനുസരിച്ചുള്ള സത്യവാങ്മൂലംനല്‍കാന്‍ സംസ്ഥാനസര്‍ക്കാറിന് സുപ്രീംകോടതി അനുമതി നല്‍കിയത്.പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാഅഭിഭാഷകരുംനല്‍കിയ പൊതുതാത്പര്യഹര്‍ജി പരിഗണിച്ചപ്പോഴാണ് പുതിയ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാനസര്‍ക്കാറിന് സുപ്രീംകോടതി അനുമതി നല്‍കിയത്.

ശബരിമലയില്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാമെന്നുകാട്ടി 2008ല്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നാണ് .