പോത്താണ് താരം

ഹൈദരാബാദ്: ഹൈദരാബാദില്‍ സംഘടിപ്പിക്കുന്ന പോത്തുമേളയില് മിന്നുംതാരമായി ഏഴ് കോടി രൂപ വിലയുള്ള പോത്ത്. മുറാഹ് വിഭാഗത്തില്‍പെട്ട പോത്താണ് കോടികള്‍ വിലമതിക്കുന്നത്.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി യാദവ വിഭാഗക്കാര്‍ സംഘടിപ്പിക്കുന്ന സാദര്‍ ഉത്സവ് മേള യിലാണ് ഈ ‘കോടിപതി’ എത്തിയിരിക്കുന്നത്.
ആഘോഷത്തില്‍ പങ്കെടുപ്പിക്കുന്നതിനായി പൂമാലകളണിയിച്ചും കൊമ്പുകള്‍ക്ക് ചായമണിടിച്ചും സുന്ദരമാക്കിയാണ് പോത്തുകളെ എത്തിക്കുന്നത്. ഹൈദരാബാദിലെ വലിയ ആഘോഷങ്ങളില്‍ ഒന്നാണിത്.
ദിനാപോത്തുള്ള പാണ്ഡുഗ എന്നും ഈ മേള അറിയപ്പെടുന്നു. ദീപാവലി കഴിഞ്ഞ് രണ്ടാംദിവസമാണ് എല്ലാ വര്‍ഷവും മേള നടക്കുക. ഇന്നും നാളെയുമാണ് പോത്തുമേള നടക്കുക.




