വരുന്നു, ഗോ – ക്രോസ്സ് ഓവര്‍

ഏതാണ്ട് മൂന്ന് പതിറ്റാണ്ടുമുമ്പെ ഇല്ലാതായിപ്പോയ നിസ്സാന്‍ ബ്രാന്‍ഡായ ഡാറ്റ്‌സണ്‍, ഗോ എന്ന മോഡലുമായി ഇന്ത്യയില്‍ പുനര്‍ജനിച്ചപ്പോള്‍ ആ മോഡലിന് ഇന്ത്യയിലും മറ്റുവികസ്വര രാജ്യങ്ങളിലും ലഭിച്ച സ്വീകരണം നിസ്സാനെ പോലും ഞെട്ടിച്ചുകളഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ വണ്ടികളാണ് ഇന്ത്യ, ഇന്‍ഡൊനീഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ വിറ്റഴിഞ്ഞത്.
മടങ്ങിവരവിന്റെ ഒന്നാം ഘട്ടം വിജയകരമായി, കുറഞ്ഞ കാലം കൊണ്ട് പൂര്‍ത്തിയാക്കിയ ഡാറ്റ്‌സണ്‍ ജൈത്രയാത്രയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിലുള്ള നാല് വിപണികള്‍ക്ക് പുറമെ കൂടുതല്‍ വിപണികളിലേക്ക് ഡാറ്റ്‌സണ്‍ ഗോയും ഗോ പ്ലസ്സും എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയും കമ്പനിയുടെ ലക്ഷ്യമാണ്.




