24 മണിക്കൂര്‍ കലോത്സവ ഹെല്പ് ലൈന്‍

തിരുവനന്തപുരം∙ കലോൽസവത്തിൽ പങ്കെടുക്കാനെത്തുന്നവർക്കും പരിപാടികൾ കാണാൻ വരുന്നവർക്കും 24 മണിക്കൂറും എന്തു വിവരവും നൽകാൻ സജ്ജമായി തമ്പാനൂർ റയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും സഹായകേന്ദ്രം. റയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനോടു ചേർന്നാണു കേന്ദ്രം ഒരുക്കിയിരിക്കുന്നത്. വേദികൾ, താമസ സ്ഥലം, വാഹന സൗകര്യം തുടങ്ങി എന്തു വിവരങ്ങളും ഇവിടെനിന്നു ലഭിക്കും. 10 സ്കൗട് ആൻഡ് ഗൈഡ് വിദ്യാർഥികളും 10 അധ്യാപകരും സഹായികളായി പ്രവർത്തിക്കും




