വിമാനം അന്തരീക്ഷത്തില്‍ വെച്ച് തകര്‍ന്നാല്‍ പോലും യാത്രികരെ ഒരു പോറല്‍പോലുമേല്‍പ്പിക്കാതെ ഭൂമിയിലെത്തിക്കുന്ന സുരക്ഷാകവചം യാഥാര്‍ഥ്യമാകുന്നു. വിമാനത്തിനുള്ളില്‍ അത്യാവശ്യഘട്ടങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും വേര്‍പെടുത്താവുന്ന മറ്റൊരു സുരക്ഷാ കവചം തീര്‍ത്താണ് എഞ്ചിനീയര്‍മാര്‍ പുതിയ വിസ്മയം തീര്‍ത്തിരിക്കുന്നത്.ിമാനം പറന്നുയരുമ്പോഴോ ഇറങ്ങുമ്പോഴോ വായുവില്‍ വെച്ചോ വിമാനത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയോ മറ്റോ ചെയ്താല്‍ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കാന്‍ വിമാനത്തിനുള്ളിലെ ഈ സുരക്ഷാ കവചത്തിന് സാധിക്കും. അന്തരീക്ഷത്തില്‍ വെച്ചാണ് സുരക്ഷാ കവചം വേര്‍പെടുന്നതെങ്കില്‍ പാരച്ച്യൂട്ട് വഴി നിലത്തെത്തും. ഇനി സമുദ്രത്തിലാണ് പതിക്കുന്നതെങ്കില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാവുന്ന രീതിയിലാണ് ഈ കവചത്തിന്റെ നിര്‍മ്മാണം
വ്യോമയാന സുരക്ഷയില്‍ ഗവേഷണം നടത്തുന്ന വ്ലാദിമിര്‍ ടരെന്‍കോ എന്ന എഞ്ചിനീയറാണ് ഈ സുപ്രധാന കണ്ടു പിടുത്തത്തിന് പിന്നില്‍. ‘വിമാനം എന്തെങ്കിലും കാരണവശാല്‍ തകര്‍ന്നാല്‍ പോലും യാത്രക്കാരെ രക്ഷിക്കുക സാധ്യമാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ നമുക്ക് വിമാനത്തിന്റെ സുരക്ഷയെക്കുറിച്ച് പറയാനാകില്ല’ കഴിഞ്ഞ മൂന്ന് വര്‍ഷമായി സുരക്ഷാ കവചത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ടരെന്‍കോ പറയുന്നു.