കോഹ്ലിയുടേത് മികച്ച പ്രകടനം- ധോണി

മൊഹാലി: ആസ്‌ത്രേലിയക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച ഇന്ത്യന്‍ ടീം ഉപനായകന്‍ വിരാട് കോഹ്‌ലിക്ക് അഭിനന്ദനവുമായി ക്യാപ്റ്റന്‍ ധോണി.
അവിശ്വസനീയമായ ഇന്നിങ്‌സാണ് കോഹ്‌ലിയുടെത്. ബാറ്റിങിന് അനുകൂലമായ പിച്ചായിരുന്നില്ല അത്. റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ടീമിന് റണ്‍സ് വേണ്ടപ്പോള്‍ കോഹ്‌ലി അത് നേടി. മൊത്തത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. വിക്കറ്റുകള്‍ക്കിടയില്‍ സിംഗിളുകള്‍ നേടാനും കോഹ്‌ലി തയ്യാറായെന്നും ധോണി പ്രതികരിച്ചു.
നിരവധി സ്പിന്നര്‍മാര്‍ ഓസിസ് ടീമിലുണ്ട്. അക്കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. യുവരാജുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ കോഹ്‌ലിക്ക് കഴിഞ്ഞെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ നടന്ന ട്വന്റി20 ലോകകപ്പ് മത്സരത്തില്‍ ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പുറത്താകാതെ 51 പന്തില്‍ നിന്ന് 82 റണ്‍സാണ് കോഹ്‌ലി നേടിയത്. രണ്ട് സിക്‌സിന്റെയും ഒമ്പത് ബൗണ്ടറിയുടെയും ബലത്തിലായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. 49ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ് ലിയും യുവരാജും ചേര്‍ന്നാണ് കരകയറ്റിയത്.




