കേരളം വെന്തുരുകുന്നു; പാലക്കാട് റെക്കോര്‍ഡ് താപനില

കേരളത്തില്‍ ചൂട് കനക്കുന്നു. പാലക്കാട് ജില്ലയില്‍ ഇന്ന് റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. മലമ്പുഴയില്‍ 41.5 ഡിഗ്രി ചൂടാണ് പകല്‍ അനുഭവപ്പെട്ടത്. 1987ന് ശേഷം ആദ്യമായിട്ടാണ് മലമ്പുഴയിലെ താപനില ഇത്രയും ഉയര്‍ന്നത്. മുണ്ടൂരില്‍ 40.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂട്. ഈ മാസം ആദ്യമായാണ് മുണ്ടൂര്‍ മേഖലയില്‍ ചൂട് 40 ഡിഗ്രി കവിയുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.




